ജപ്പാൻ : ഗതാഗതരംഗത്ത് പുതുചരിത്രമെഴുതാൻ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ പരീക്ഷണയോട്ടം തുടങ്ങി. മൂന്ന് വര്ഷം മുൻപ് ആരംഭിച്ച പരീക്ഷണമാണ് അല്‍ഫാ-എക്സ് എന്ന പേരിൽ ഇപ്പോൾ യാഥാർഥ്യമാകാനൊരുങ്ങുന്നത്. നിലവിൽ ജപ്പാനിൽ ഉപയോഗത്തിലുള്ള ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനിന്റെ പിൻഗാമിയാണ് അല്‍ഫാ-എക്സ്.
ട്രെയിൻ പൂർണമായും പ്രവർത്തനസജ്ജമാകാൻ 2030 വരെ കാത്തിരിക്കേണ്ടിവരും .ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 360 കിലോമീറ്ററായിരിക്കും ട്രെയിന്റെ വേഗത. പ്രവർത്തനസജ്ജമാകുന്നതോടെ അല്‍ഫാ-എക്സ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിനാകും. നിലവിൽ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ ചൈനയുടെ ഫുക്സിങ്ങാണ്. മണിക്കൂറിൽ 350 കിലോമീറ്ററാണ് ഫുക്സിങ്ങിന്റെ വേഗത.
10 ബോഗിയുള്‍പ്പെടുന്ന ട്രെയിനാണ് ഇപ്പോൾ പരീക്ഷണയോട്ടം നടത്തുന്നത്. ജപ്പാനിലെ സെന്തായി-അവ്മോരി പാതയിൽ ആഴ്ചയില്‍ രണ്ട് തവണ വെച്ച് രണ്ടാഴ്ച നീളുന്ന പരീക്ഷണമാകും നടക്കുക.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…