India

പത്തുകുടി ശിവക്ഷേത്രത്തില്‍നിന്നു വിളക്കുകള്‍ മോഷ്ടിച്ചു; തമിഴ്നാട്ടുകാരായ അച്ഛനും മകനും അറസ്റ്റില്‍; ഇരുവരും പോലീസ് പിടിയിലായത് കവര്‍ച്ചാ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ

മണ്ണാര്‍ക്കാട്: പത്തുകുടി ശിവക്ഷേത്രത്തില്‍നിന്നു വിളക്കുകള്‍ കവർന്ന കേസില്‍ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചാ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് അരിയല്ലൂര്‍ സ്വദേശി വിശ്വനാഥന്‍, മകന്‍ കണ്ണന്‍ എന്നിവർ മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവര്‍ച്ച. ശിവക്ഷേത്രത്തിലെ തൂക്കുവിളക്ക് ഉള്‍പ്പെടെയാണ് ഇരുവരും കവര്‍ന്നത്. പ്രതികള്‍ക്കായുള്ള പോലീസിന്റെ അന്വേഷണത്തിനിടെയാണ് ഇരുവരും വിളക്കുകള്‍ നെല്ലിപ്പുഴയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതായ വിവരം ലഭിച്ചത്.

മോഷ്ടിക്കുന്ന സാധനങ്ങള്‍ അടുത്ത സ്ഥലത്തുതന്നെ വില്‍പന നടത്തി മടങ്ങുന്നതാണ് ഇരുവരുടെയും ശീലം. സമാന രീതിയിലുള്ള ഈ ശ്രമം പൊലീസ് തടയുകയായിരുന്നു. തമിഴ്നാട് അരിയല്ലൂര്‍ പെരിയവളയം സ്വദേശികളായ ഇരുവരും ക്ഷേത്രങ്ങളാണു പ്രധാനമായും കവര്‍ച്ചയ്ക്കു ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലും സംഘം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണു വിവരം. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

admin

Recent Posts

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…

9 mins ago

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്…

14 mins ago

ഗുജറാത്തിൽ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ് !

കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ

33 mins ago

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരിൽ ഒരാൾ! ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം

ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം. കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ദക്ഷിണേന്ത്യന്‍ രാഗ…

36 mins ago

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

2 hours ago

ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം! വീണ്ടും ശക്തി തെളിയിച്ച് ഭാരതം

ഭാരതം മുന്നേറുന്നു ! ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം

2 hours ago