കൊല്ലം: ഉറങ്ങിക്കിടന്ന 11 വയസുകാരനായ മകന്റെ മുഖത്തടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് രാജേഷിന്റെ മാതാപിതാക്കളാണ് കുട്ടിയെ നോക്കിയിരുന്നത്.
‘എഴുന്നേറ്റ് ജോലിക്ക് പോടാ‘ എന്ന് അലറിക്കൊണ്ടാണ് രാവിലെ ഉറങ്ങി കിടന്ന കുട്ടിയുടെ മുഖത്ത് രാജേഷ് അടിച്ചത്. അടിയേറ്റ് നിലത്തുവീണ കുട്ടിയെ രാജേഷിന്റെ മാതാപിതാക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനെ നിന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…