Sunday, December 14, 2025

എതിർത്തിട്ടും മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ വെട്ടി പരിക്കേൽപ്പിച്ച് അമ്മായിഅച്ഛൻ; യുവാവിന്റെ നില ഗുരുതരം

അടിമാലി: എതിർപ്പ് അവഗണിച്ച് മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ വെട്ടി പരിക്കേൽപ്പിച്ച് അമ്മായിഅച്ഛൻ. കേസിൽ ഇടുക്കി അടിമാലി സ്വദേശി ഷിബു പിടിയിൽ. ഷിബുവിന്‍റെ വെട്ടേറ്റ യദുകൃഷ്ണന്‍റെ നില ഗുരുതരമായി തുടരുകയാണ്.

ഷിബുവിന്‍റെ മകള്‍ അനുശ്രിയുമായി യദുകൃഷ്ണന്‍ പ്രണയത്തിലായിരുന്നു. പിതാവിന്‍റെ എതിര്‍പ്പവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. ഇതോടെ തുടങ്ങിയ പകയാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്കെത്തിയത്. അടിമാലി ഇരുമ്പുപാലം മാർക്കോസ് കോളനിയിൽ നിൽക്കുകയായിരുന്ന യദുകൃഷ്ണനും സംഘത്തിനും നേരെ ഷിബുവും സഹായി ജെനീഷും ചേർന്ന് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ യദു ഓടി സുഹൃത്തുക്കളുടെ വീട്ടില്‍ കയറിയതോടെയാണ് ജീവൻ രക്ഷിക്കാനായത്. നിലവിൽ യുവാവ് കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. യദുകൃഷ്ണന്‍റെ ബന്ധുക്കളുടെ പരാതിയില്‍ ഷിബുവിനെ പോലീസ് അറസ്റ്റു ചെയ്തു.

Related Articles

Latest Articles