fb-post-and-comments
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോൺ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ(Social Media). ഇത് നല്ല കാര്യം തന്നെ എന്നാൽ അതിലും മുൻപ് വേണ്ടത് SSLC(sslc) ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റുകൾ ഉണ്ടാക്കി കൊടുക്കലാണ് സർ എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂർത്തീകരിച്ചിരുന്നു.’ എന്ന് തുടങ്ങുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോൾ ഇതിനെതിയാണ് വിമർശനം ഉയർന്നിരിക്കുന്നത്.
‘ഇന്റർനെറ്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ സർ, പഠിക്കാൻ സീറ്റ് കൂടി വേണ്ടേ’ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ‘എന്നിട്ട് വേണം എന്നിട്ട് വേണം ഡച്ച് മാതൃകയിൽ പണി കഴിപ്പിച്ച റോഡിൽ കൂടി, ഇ ഓട്ടോയിൽ ഇരുന്ന് കോകോണിക്സ് ലാപ്ടോപ്പിൽ സൗജന്യ വൈഫൈ ഉപയോഗിച്ച് എനിക്ക് സവാരി ചെയ്യാൻ’, എന്ന് ആക്ഷേപഹാസ്യമായും മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…