Sunday, May 5, 2024
spot_img

അതിവേഗ ഇന്റർനെറ്റിനെക്കാൾ അത്യാവശ്യം SSLC ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റ് കൊടുക്കുന്നതാണ് സാറേ…:മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അതിവേഗ ഇന്റർനെറ്റ്‌ പദ്ധതിയായ കെ ഫോൺ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ(Social Media). ഇത് നല്ല കാര്യം തന്നെ എന്നാൽ അതിലും മുൻപ് വേണ്ടത് SSLC(sslc) ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റുകൾ ഉണ്ടാക്കി കൊടുക്കലാണ് സർ എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

അതിവേഗ ഇൻ്റർനെറ്റ് സൗജന്യ നിരക്കിൽ നൽകുന്നതിനായി ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂർത്തീകരിച്ചിരുന്നു.’ എന്ന് തുടങ്ങുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോൾ ഇതിനെതിയാണ് വിമർശനം ഉയർന്നിരിക്കുന്നത്.

‘ഇന്റർനെറ്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ സർ, പഠിക്കാൻ സീറ്റ് കൂടി വേണ്ടേ’ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ‘എന്നിട്ട് വേണം എന്നിട്ട് വേണം ഡച്ച് മാതൃകയിൽ പണി കഴിപ്പിച്ച റോഡിൽ കൂടി, ഇ ഓട്ടോയിൽ ഇരുന്ന് കോകോണിക്സ് ലാപ്ടോപ്പിൽ സൗജന്യ വൈഫൈ ഉപയോഗിച്ച് എനിക്ക് സവാരി ചെയ്യാൻ’, എന്ന് ആക്ഷേപഹാസ്യമായും മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles