Kerala

പമ്പയിലെ സുരക്ഷാ സംവിധാനങ്ങളില്‍ ആശങ്ക; റിപ്പോര്‍ട്ട് സമർപ്പിച്ച്‌ അഗ്‍നിരക്ഷാ സേന

പത്തനംതിട്ട: ശബരിമല തീർത്ഥാടനം തുടങ്ങാനിരിക്കെ പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഗ്നിരക്ഷാ സേനയുടെ റിപ്പോർട്ട്. ഭൂരിഭാഗം കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധിക്കണെമെന്നാണ് ആവശ്യം. പമ്പയിലോ നിലയ്ക്കലോ അഗ്നിരക്ഷാ സേനയ്ക്ക് സ്ഥിരം സ്റ്റേഷൻ വേണെമെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

നിലവിൽ പമ്പയിലുള്ള ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കമുള്ളതാണ്. ഈ കെട്ടിടങ്ങളിൽ ഒന്നില്‍ പോലും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് അഗ്നിരക്ഷാ സേനയുടെ കണ്ടെത്തൽ. വിദഗ്ധമായ പരിശോധനകൾക്ക് ശേഷം മാത്രമേ കെട്ടിടങ്ങൾ തുറന്ന് പ്രവർത്തിക്കാവു. പമ്പയിലെ സർക്കാർ ആശുപത്രിയിലെ മുഴുവൻ സുരക്ഷാ സംവിധാനങ്ങളും മാറ്റി സ്ഥാപിക്കണം. പമ്പ ഗണപതി കോവിലിനോട് ചേർന്നുള്ള ശ്രീവിനായക ഗസ്റ്റ് ഹൌസിന്‍റെ മുകളിലുള്ള ജല സംഭരണിയുടെ കാര്യത്തിലും ആശങ്കയുണ്ട് .

നാലുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ മർദ്ദം താങ്ങാൻ കെട്ടിടത്തിന് ശേഷിയുണ്ടോയെന്ന് കൃത്യമായ പരിശോധന വേണം. ശബരിമലയിലെത്തുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള വിവിധ ഇടങ്ങളിലെ ഫയർ ഹൈഡ്രന്റുകളിൽ പലതും പ്രവർത്തനക്ഷമമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്തർ കടന്നുപോകുന്ന നീലിമല പാതയിൽ തിപിടിത്തമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള സംവിധാനം ഈ പ്രദേശത്ത് നിലവിലില്ല.

നീലിമല പാതയിൽ 100 മീറ്റർ അകലത്തിൽ പുതിയ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണം. വർഷങ്ങളായി ശബരിമലയിൽ അഗ്നിരക്ഷാ സേനയ്ക്ക് താത്കാലിക സംവിധാനമാണ് ഒരുക്കുന്നത്. നിരവധി അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിക്കുന്ന ശബരിമലയിൽ സ്ഥിരം സംവിധാനം ഇല്ലാത്തത് ഇവയുടെ പരിപാലനത്തെ ബാധിക്കുന്നുണ്ടെന്നാണ് പരാതി. മറ്റ് വകുപ്പുകൾക്ക് സ്ഥിരം ഓഫീസുകളുള്ള സാഹചര്യത്തിൽ അഗ്നിരക്ഷ സേനയ്ക്കും സ്ഥിരം സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം.

Meera Hari

Recent Posts

കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ കാനഡ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി…

23 mins ago

വോട്ടു ചെയ്യില്ലെന്നു പറഞ്ഞതിന്വൃദ്ധയുടെ കരണത്തടിച്ച്കോൺഗ്രസ് സ്ഥാനാർത്ഥിവീഡിയോ വൈറൽ

തെലുങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജീവൻ റെഡി വൃദ്ധസ്ത്രീയുടെ മുഖത്ത് അടിക്കുന്ന വീഡിയോ ആണ് നിങൾ ഇപ്പോൾ…

30 mins ago

ഇന്ന് നെഹ്‌റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമല്ല റായ്ബറേലി ! RAEBARELI

കണക്കുകൂട്ടി പണികൊടുക്കാൻ ബിജെപി ! രാഹുലിനെ ഉത്തരേന്ത്യയിൽ കിട്ടിയതിൽ പാർട്ടിക്ക് ആവേശം I RAHUL GANDHI

44 mins ago

നൂപുര്‍ ശര്‍മ്മയെയും ബിജെപി നേതാക്കളേയും കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ ! സൂററ്റിലെ ഇസ്‌ളാം മത അദ്ധ്യാപകന്‍ പിടിയില്‍

നൂപുര്‍ ശര്‍മ്മ ഉള്‍പ്പടെ ചില ബിജെപി നേതാക്കളെയും ഒരു ടി വി ചാനല്‍ മേധാവിയേയുേം വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ…

1 hour ago

കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടിൽ ! വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവ് 22 കിലോമീറ്ററകലെ മരിച്ചനിലയിൽ

കണ്ണൂര്‍ : പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയുടെ മൃതദേഹമാണ് പയ്യന്നൂര്‍ അന്നൂരിലെ…

1 hour ago

എണീറ്റിരിക്കണം എന്നാവശ്യപ്പെട്ട സ്വാമിയേ കൂടെയുള്ളവർ പിടിച്ചിരുത്തി; പത്മാസനത്തിൽ ഇരുന്ന സ്വാമിയുടെ കണ്ണുകൾ മുകളിലേക്കുയർന്നു; ഇന്ന് സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കിയ ചട്ടമ്പി സ്വാമികളുടെ നൂറാം സമാധി ദിനം

കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രഥമ ശ്രേണിയിലുള്ള ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി ദിനമാണിന്ന്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ…

1 hour ago