Saturday, December 20, 2025

ഡെങ്കി സീറോടൈപ്പ് 2 ഭീതി;കൃത്യമായ ചികിത്സയില്ലെങ്കില്‍ ജീവന്‍ നഷ്ടമാകും

ഡെങ്കിപ്പനി സീറോ ടൈപ്പ് 2 ഭീതിയുടെ നിഴലിലാണ് സംസ്ഥാനം. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് കാലത്ത് പടരുന്ന ഈ പകര്‍ച്ചവ്യാധിയെ കൃത്യമായി തിരിച്ചറിയുകയും മുന്‍കരുതലെടുക്കുകയും ചെയ്തില്ലെങ്കില്‍ ജീവന് പോലും അപായമായി മാറാം. ഡെങ്കിപ്പനി വരാതിരിക്കാനും വന്നാല്‍ കൃത്യമായി ചികിത്സിക്കാനും നാം ശ്രദ്ധ പുലര്‍ത്തണം. ഈഡീസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതാണ് ഡെങ്കി പടരാനുള്ള കാരണം.അണുബാധയ്ക്ക് ശേഷം നാല് മുതല്‍ ആറ് ദിവസം വരെയുള്ള കാലയളവിലാണ് അത് ശരീരത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്. പത്ത് ദിവസം വരെ നീണ്ടുനില്‍ക്കുന്ന പലതരം അസ്വസ്ഥതകള്‍ ഉണ്ടാകും. ചില സാധാരണ ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പെട്ടെന്നുള്ള, ഉയര്‍ന്ന പനി
കടുത്ത തലവേദന
കണ്ണുകള്‍ക്ക് പിന്നില്‍ വേദന
അസ്ഥി, സന്ധി, പേശി വേദന എന്നിവ
ക്ഷീണം
ഓക്കാനം
ഛര്‍ദ്ദി
ശ്വാസം തടസപ്പെടല്‍
സ്‌കിന്‍ റാഷ് (പനി ആരംഭിച്ച് രണ്ട് മുതല്‍ അഞ്ച് ദിവസത്തിന് ശേഷം പ്രത്യക്ഷപ്പെടുന്നു.)
മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ നേരിയ രക്തസ്രാവം

രോഗലക്ഷണങ്ങള്‍ വലിയ രീതിയില്‍ പ്രകടമായെന്നു വരില്ല. അതിനാല്‍ തന്നെ അവ ഇന്‍ഫ്‌ലുവന്‍സ അല്ലെങ്കില്‍ മറ്റേതെങ്കിലും വൈറല്‍ അണുബാധ മാത്രമായി തെറ്റിദ്ധരിക്കാം. ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഡെങ്കി ഷോക്ക് സിന്‍ഡ്രോം (DSS):

ഉയര്‍ന്ന പനി, ലിംഫ്, രക്തക്കുഴലുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, കരള്‍ വലുതാകുക, രക്തചംക്രമണവ്യൂഹത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുക തുടങ്ങിയ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണ രോഗലക്ഷണങ്ങള്‍ പിന്നീട് വലിയ രക്തസ്രാവം, മരണം എന്നിവയിലേക്ക് പുരോഗമിച്ചേക്കാം. ഇതിനെ ഡെങ്കി ഷോക്ക് സിന്‍ഡ്രോം (DSS) എന്ന് വിളിക്കുന്നു.
രോഗപ്രതിരോധ ശേഷി ദുര്‍ബലമായ ആളുകള്‍ക്കും രണ്ടാമത്തെയോ അതിനുശേഷമുള്ള ഡെങ്കിപ്പനി ബാധിച്ചവര്‍ക്കോ ഡെങ്കി ഹെമറാജിക് പനി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Related Articles

Latest Articles