Fearing a tiger, the people of Perunatu attacked and killed two cows
പത്തനംതിട്ട: പെരുനാട്ടിൽ കടുവാ ഭീതിയിൽ വലഞ്ഞ് നാട്ടുകാർ.മടത്തുംമൂഴി കുളത്തുംനീരവിൽ തുടർച്ചയായ ദിവസങ്ങളിൽ രണ്ട് പശുക്കളെയാണ് കടുവ ആക്രമിച്ച് കൊന്നത്.സ്വകാര്യ എസ്റ്റേറ്റുകളിൽ കാട് തെളിക്കാതിരിക്കുന്നതാണ് വനാതിർത്തി കടന്ന് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഞായറാഴ്ച അർധരാത്രിയിൽ കുളത്ത്നീരവ് സ്വദേശി റെജി തോമസിന്റെ ഗർഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.ആദ്യം കടുവ ഇറങ്ങിയ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കർഷകന്റെ പശുവിനെയും കടുവ പിടിച്ചു. കാർമ്മൽ എഞ്ചിനിയറിങ്ങ് കോളേജിന് സമീപമുള്ള രണ്ട് സ്ഥലങ്ങളും ജനവാസ മേഖലയാണ്. കുട്ടികളടക്കം നിരവധി ആളുകൾ താമസിക്കുന്നിടമാണിത്.
കാട്ട്പന്നിയും കാട്ടുപോത്തുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവാറുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് കടുവ ഇറങ്ങുന്നത് ഇത് ആദ്യമായാണ്. വനാതിർത്തിക്കും ജനവാസ മേഖലയ്ക്കും ഇടയിൽ ഏക്കർ കണക്കിന് സ്വകാര്യ റബർ എസ്റ്റേറ്റുകളാണുള്ളത്. ടാപ്പിങ്ങ് നടക്കാത്ത ഇവിടെ കാട് മൂടി കിടക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് കടുവ ഇറങ്ങിയ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചു. ശാസ്ത്രീയമായി കടുവയെ പിടിക്കാനുള്ള നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് റാന്നി എംഎൽഎ പ്രമോദ് നാരായൺ വനം വകുപ്പ് മന്ത്രിയെ കണ്ടു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…