Monday, June 17, 2024
spot_img

പ്രധാനമന്ത്രി ഇന്ന് ബ്രസീലിൽ: ബ്രിക്‌സ് ഉച്ചക്കോടിയിൽ പങ്കെടുക്കും

ബ്രസിലീയ: പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിലെത്തും. ഉച്ചകോടി തുടങ്ങുന്നതിന് മുൻപ് റഷ്യൻ പ്രസിഡൻറ് വ്ലദിമീൻ പുചിൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് എന്നിവരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ബാങ്കോക്കിൽ ആർ സി ഇ പി കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയ ശേഷം ഇതാദ്യമായാണ് മോദിയും ഷിജിൻപിങും കാണുന്നത്. ഇന്ത്യയെ കരാറിന്‍റെ ഭാഗമാക്കാൻ ശ്രമം തുടരുമെന്ന് നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു. ബ്രസീൽ പ്രസിഡൻറ് ജൈർ മെസിയ ബോൾസണാരോയെയും മോദി ഇന്ന് കാണും.

രണ്ട് ദിവസത്തെ സന്ദര്ശനത്തിനാണ് മോദി ബ്രസീലിൽ എത്തുന്നത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ശാസ്ത്ര സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ മറ്റ് ബ്രിക്സ് രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിലാണ് ഈ സന്ദർശനത്തിൽ ഇന്ത്യ ഊന്നൽ നൽകുന്നത്. പരസ്പര സഹായത്തോടെ ഭീകരവാദത്തിനെതിരെ പോരാടാനുള്ള സംവിധാനം ആവിഷ്കരിക്കാനും ഇന്ത്യ ഈ അവസരം വിനിയോഗിക്കും.

Related Articles

Latest Articles