bihar-fight
ബിഹാർ: ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണ മന്ത്രി ലെഷി സിംഗ്, പാർട്ടി എംഎൽഎയായ ബീമാ ഭാരതിയ്‌ക്കെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു . ഇതോടെയാണ് ജെഡിയുവിൽ ചേരിപ്പോര് രൂക്ഷമായത്. ദംദാഹയിൽ നിന്ന് 5 തവണ ജെഡിയു എംഎൽഎയായ സിംഗ്, മുൻ എൻഡിഎ സർക്കാരിലും മന്ത്രിയായിരുന്നു. സിംഗിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ രൂപൗലി നിയമസഭാ മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ഭാരതി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. മാനനഷ്ട നോട്ടീസിന് രണ്ട് ദിവസത്തിനകം മറുപടി നൽകുമെന്ന് ഭാരതി ഞായറാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞു.
“ലെഷി സിങ്ങിനെക്കുറിച്ച് ഞാൻ എന്ത് പറഞ്ഞാലും അത് തെറ്റില്ല. പലരും ഇത് വാർത്താ ചാനലുകളിൽ പറഞ്ഞു. ഇത് ആദ്യമായിട്ടല്ല ഞാൻ ഇത് പറയുന്നത്. ഞാൻ തന്നെയാണ്. അവർക്കെതിരെ ഈ ആരോപണം ഉന്നയിച്ചത് , അവർക്കെതിരെ സംസാരിച്ചതിന് ശേഷം, അനാരോഗ്യം കാരണം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇപ്പോൾ പോലും എനിക്ക് സുഖമില്ല.”ജെഡിയു എംഎൽഎ ബീമാ ഭാരതി അഭിപ്രായപ്പെട്ടു,
ദാംദാഹ നിയമസഭാംഗം ജാതീയതയിൽ മുഴുകിയെന്നും പൂർണിയയിലെ മാധ്യമപ്രവർത്തക റിന്റു സിങ്ങിന്റെ കൊലപാതകം ആസൂത്രണം ചെയ്തെന്നും ഭീമ ഭാരതി നേരത്തെ ആരോപിച്ചിരുന്നു. “ലെഷി സിംഗ് കൊലപാതകങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്, എന്നിട്ടും അവരെ മന്ത്രിയാക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം ലെഷി സിംഗ് അഴിമതിയിൽ ഏർപ്പെട്ടു. നിതീഷ് കുമാർ മുഖ്യമന്ത്രിയാണെങ്കിൽ ഞാൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കും.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…