എറണാകുളം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമല്ലെന്ന് പരാതി. ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും പീഡനത്തെക്കുറിച്ചെഴുതിയ ഡയറിക്കുറിപ്പടക്കം പരാതി നല്‍കിയിട്ടും ചേരാനല്ലൂര്‍ പൊലീസ് കേസെടുക്കുന്നില്ലെന്നും മരിച്ച ഷാമിലിയുടെ വീട്ടുകാര്‍ പ്രതികരിച്ചു.
ഷാമിലിയെ ഭര്‍ത്താവ് സ്ത്രീധന പീഡനത്തെ ചൊല്ലി ആഷിഷ് പല തവണ മര്‍ദ്ദിച്ചിട്ടുണ്ട്. തടയാൻ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറയുന്നു. വിദേശത്ത് ജോലിക്ക് പോയ ആഷിഷ് അവിടെ നിന്ന് ഫോണിലൂടെയും സ്ത്രീധനം ആവശ്യപെടുകയും ഭീഷണിപെടുത്തുകയും ചെയ്തിരുന്നു. നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്നാണ് മൂന്ന് മാസം മുമ്പ് ഷാമിലി വീട്ടില്‍ തൂങ്ങി മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.
ഷാമിലി ഡയറിയില്‍ സ്ത്രീധനമാവശ്യമുൾപ്പെടെ ആഷിഷിന്റെ ക്രൂരതകളെല്ലാം കുറിച്ചു വച്ചിട്ടുണ്ട്. അന്വേഷണം ശക്തമാക്കണമെന്നാവശ്യപെട്ട് കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും ഡയറിയിലെ വിവരങ്ങള്‍കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ ഭര്‍ത്താവ് ആഷിഷിനെതിരെ ചേര്‍ക്കുമെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…