Tuesday, May 21, 2024
spot_img

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഡയറിക്കുറിപ്പടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാതെ പോലീസ്; പരാതി ഉന്നയിച്ച് കുടുംബം

എറണാകുളം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമല്ലെന്ന് പരാതി. ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും പീഡനത്തെക്കുറിച്ചെഴുതിയ ഡയറിക്കുറിപ്പടക്കം പരാതി നല്‍കിയിട്ടും ചേരാനല്ലൂര്‍ പൊലീസ് കേസെടുക്കുന്നില്ലെന്നും മരിച്ച ഷാമിലിയുടെ വീട്ടുകാര്‍ പ്രതികരിച്ചു.

ഷാമിലിയെ ഭര്‍ത്താവ് സ്ത്രീധന പീഡനത്തെ ചൊല്ലി ആഷിഷ് പല തവണ മര്‍ദ്ദിച്ചിട്ടുണ്ട്. തടയാൻ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറയുന്നു. വിദേശത്ത് ജോലിക്ക് പോയ ആഷിഷ് അവിടെ നിന്ന് ഫോണിലൂടെയും സ്ത്രീധനം ആവശ്യപെടുകയും ഭീഷണിപെടുത്തുകയും ചെയ്തിരുന്നു. നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്നാണ് മൂന്ന് മാസം മുമ്പ് ഷാമിലി വീട്ടില്‍ തൂങ്ങി മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.

ഷാമിലി ഡയറിയില്‍ സ്ത്രീധനമാവശ്യമുൾപ്പെടെ ആഷിഷിന്‍റെ ക്രൂരതകളെല്ലാം കുറിച്ചു വച്ചിട്ടുണ്ട്. അന്വേഷണം ശക്തമാക്കണമെന്നാവശ്യപെട്ട് കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും ഡയറിയിലെ വിവരങ്ങള്‍കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ ഭര്‍ത്താവ് ആഷിഷിനെതിരെ ചേര്‍ക്കുമെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു.

Related Articles

Latest Articles