Celebrity

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ ; റിലീസിനോടനുബന്ധിച്ച് പൈറേറ്റഡ് വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി ; നടപടി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ

മദ്രാസ് : മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ എത്തി. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് പൈറേറ്റഡ് വെബ്സൈറ്റുകൾക്ക് മദ്രാസ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി. 2000ത്തിലധികം വെബ്സൈറ്റുകളെയാണ് സിനിമയുടെ വ്യാജപതിപ്പ് റിലീസ് ചെയ്യുന്നതിൽ നിന്ന് നിരോധിച്ചിരിക്കുന്നത് . പൊന്നിയിൻ സെൽവന്റെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആഗോള തലത്തിൽ 2000തിലധികം തിയേറ്ററുകളിലാണ് പൊന്നിയിൻ സെൽവൻ ആദ്യഭാഗം റിലീസ് ചെയ്തിരിക്കുന്നത്. ആദ്യദിനം തന്നെ 25 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തിൽ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചെക്ക ചിവന്ത വാനം എന്ന ക്രൈം ഡ്രാമയ്ക്ക് ശേഷം മണിരത്നത്തിന്റെ ആദ്യ റിലീസാണിത്.

നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ റായിയും കുന്ദവയായി തൃഷയുമെത്തുന്നു. റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

8 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago