കൊച്ചി: സിനിമാക്കരാര് ലംഘിച്ചതിന് നടന് ഷെയ്ന് നിഗമിനെ പൂര്ണമായി വിലക്കി ചലച്ചിത്ര നിര്മാതാക്കളുെട സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് . കൊച്ചിയില് നടന്ന പ്രോഡ്യൂസേഴ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്്.
ഷെയ്നിനെ പുതിയ ചിത്രങ്ങളിലൊന്നും സഹകരിപ്പിക്കേണ്ടെന്ന് നിര്മാതാക്കള് നേരത്തെ തീരുമാനിച്ചിരുന്നു.ഇതിനിടെ വെയില് , കുര്ബാനി എന്നീ സിനിമകള് ഉപേക്ഷിച്ചു. ഏഴ് കോടി നഷ്ടപരിഹാരം നല്കാതെ അഭിനയിപ്പിക്കില്ലെന്നും നിര്മ്മാതാക്കളുടെ സംഘടന തീരുമാനിച്ചു.
മലയാള സിനിമയില് ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്നില് നിന്ന് ഉണ്ടായതെന്നും വിലക്കിന്റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിര്മ്മാതാക്കള് കൂട്ടിച്ചേര്ത്തു. ഇത്രയും മോശം അനുഭവം മറ്റൊരാളില് നിന്നും ഉണ്ടായിട്ടില്ലെന്നും നിര്മ്മാതാക്കളുടെ സംഘടനാ ഭാരവാഹികള് ആരോപിച്ചു
കരാറിന് വിരുദ്ധമായി മുടി വെട്ടിയും ഷേവ് ചെയ്തുമുള്ള തന്റെ ചിത്രം ഷെയ്ന് നവമാധ്യമങ്ങളില് പങ്കുവച്ചത് വെല്ലുവിളിയായാണ് നിര്മാതാക്കള് കണ്ടത്. വെയില് സിനിമയുടെ സംവിധായകന് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ന് നിഗം സെറ്റില് നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ഫോട്ടോ ഷെയ്ന് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രതിഷേധം എന്ന് ഫോട്ടോയില് ടാഗ് ചെയ്തിട്ടുമുണ്ട്.
ശരത് സംവിധാനം ചെയ്യുന്ന വെയില് സിനിമയില് മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്റെ ചിത്രീകരണം പൂര്ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്ന്ന് നടത്തിയ ഒത്തുതീര്പ്പുചര്ച്ചയില് കരാറുണ്ടാക്കിയിരുന്നു. മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്നിന്റെ വെല്ലുവിളിയെ ഗൗരവമായി നേരിടാനാണ് നിര്മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.
ഷെയ്നിന്റെ നടപടികാരണം ചിത്രങ്ങളുടെ ഷൂട്ടിങ് തുടരാന് കഴിയാത്തത് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും പ്രോഡ്യൂസേഴ്സ് അസോസിയേഷന് ആരോപിക്കുന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…