Categories: Kerala

വിനോദനികുതി: സംസ്ഥാനത്ത് ഇന്ന് തീയറ്ററുകളടച്ചിട്ട് സിനിമാ ബന്ദ്

കൊച്ചി: കേരളത്തിൽ ഇന്ന് സിനിമാ ബന്ദ്. സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻറെ നേതൃത്വത്തിലാണ് ഇന്ന് തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധം. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനത്തിൽ പ്രതിഷേധിച്ചാണു സിനിമാ ബന്ദ്. തീയറ്ററുകൾ അടച്ചിടുന്നതിനൊപ്പം സിനിമാ ചിത്രീകരണവും പ്രതിഷേധത്തിന്റെ ഭാഗമായി നിർത്തിവയ്ക്കും.

18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ ഉത്തരവ് നിലനിൽക്കവേ തന്നെയാണ് തദ്ദേശ സ്വയംഭരണ ചട്ടം ചൂണ്ടിക്കാട്ടി സർക്കാർ പുതിയ ഉത്തരവിറക്കിയത്. ജിഎസ്ടിയും സർവീസ് ചാർജും സെസുമടക്കം 113 രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 130 രൂപയായി.

വിനോദ നികുതി പിൻവലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നികുതിയിളവ് നൽകാനാവില്ലെന്നാണ് ധനമന്ത്രി അറിയിച്ചത്.

admin

Recent Posts

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ പീഡിപ്പിച്ചു !പ്രതിക്ക് 30 വർഷം കഠിനതടവ്

അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…

3 hours ago

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…

3 hours ago

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

4 hours ago