Kerala

ഒടുവിൽ കുടുങ്ങി!;കോട്ടയത്ത് കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: പാലായിൽ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചിട്ട് നിർത്താതെപോയ കാർ ഡ്രൈവർ ഒടുവിൽ പിടിയിൽ.പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജാണ് അറസ്റ്റിലായത്.വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്.അപകടമുണ്ടാക്കിയ കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്നേഹ ഓമനക്കുട്ടൻ എന്ന യുവതിയെ പാലാ മരിയൻ ആശുപത്രിക്ക് സമീപത്ത് വച്ച് നോർബർട്ടിന്‍റെ കാർ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്നേഹ റോഡിലേക്ക് തെറിച്ച് വീണെങ്കിലും നോർബർട്ട് കാർ നിർത്താൻ കൂട്ടാക്കിയില്ല. കൈയ്ക്ക് പൊട്ടലേറ്റ സ്നേഹ പിന്നീട് പോലീസിൽ പരാതി നൽകി. ആദ്യ ഘട്ടത്തിൽ പരാതി പോലീസ് കാര്യമായെടുത്തില്ലെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കണ്ടെത്തുകയായിരുന്നു.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago