Tuesday, December 16, 2025

ഒടുവിൽ സിദ്ദിഖ് മറ നീക്കി പുറത്തേക്ക് ! ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് നടന്റെ അഭിഭാഷകൻ

കൊച്ചി: യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ നടൻ സിദ്ദിഖ് പ്രത്യേകാന്വേഷണ സംഘത്തിനുമുന്നിൽ ഉടൻ ഹാജരാകുമെന്ന് നടന്റെ അഭിഭാഷകൻ സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. തിരുവനന്തപുരത്തുവെച്ച് പ്രത്യേകാന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് സാധ്യത. കഴിഞ്ഞ ഏഴ് ദിവസങ്ങളായി ഒളിവിലാണ് സിദ്ദിഖ്.

സാധാരണ അന്വേഷണസംഘം നിശ്ചിത തീയതിയിൽ നോട്ടീസ് നൽകി വിളിപ്പിക്കുകയാണ് ചെയ്യുക. ഇവിടെ അത്തരമൊരു നോട്ടീസ് ലഭിക്കുന്നതിനുവേണ്ടി സിദ്ദിഖ് കാത്തിരിക്കുമോ, അതോ അതിന് മുന്നെ അന്വേഷണ സംഘത്തിന് മുന്നിൽ സ്വമേധയാ ഹാജരാകുമോ എന്നുള്ള കാര്യങ്ങൾ വ്യക്തമല്ല.

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. എന്നാൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചതോടെ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുമെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നീക്കമെന്നുമാണ് അഭിഭാഷകൻ വ്യക്തമാക്കുന്നത്.

Related Articles

Latest Articles