Featured

ഇനി മുതൽ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾ പാപ്പരാകും

2021 വര്‍ഷത്തിലെ ആഗസ്ത് മാസം അവസാനിക്കാറായിരിക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞാല്‍ സെപ്തംബര്‍ മാസം ആരംഭിക്കും.

പുതിയ മാസം ആരംഭിക്കുമ്ബോള്‍ നമ്മുടെ നിത്യേനയുള്ള സാമ്ബത്തീക കാര്യങ്ങളിലും ചില മാറ്റങ്ങള്‍ വരുമെന്ന് നിര്‍ബന്ധമായും ഓര്‍ക്കേണ്ട ഒരു കാര്യമാണ്. ആ പുതിയ മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ പല തരത്തിലുള്ള പ്രയാസങ്ങളായിരിക്കും നിത്യ ജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ടി വരിക. ആധാര്‍ നമ്ബര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് മുതല്‍ പാചക വാതക വില വര്‍ധനവ് വരെ അക്കൂട്ടത്തില്‍ ഉള്‍പ്പെടും. സെപ്തംബര്‍ മാസം മുതല്‍ നടപ്പിലാകുന്ന ആ സാമ്ബത്തീക മാറ്റങ്ങള്‍ എന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

2021 സെപ്തംബര്‍ 30ന് മുമ്ബായി പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ ആധാര്‍ – പാന്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് ബാങ്ക് നല്‍കി വരുന്ന എല്ലാ സേവനങ്ങളും ലഭ്യമാകുന്നത് തടസ്സപ്പെടുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സെപ്തംബര്‍ മാസത്തില്‍ പാചക വാതക വില മുകളിലേക്ക് ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. ആഗസ്ത് മാസം 18ാം തീയ്യതി പാചക വാതക വില സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ജൂലൈ മുതല്‍ എല്ലാ മാസവും പാചക വാതക വില ഉയരുവാന്‍ സാധ്യതയുള്ളതില്‍ സെപ്തംബര്‍ മാസത്തില്‍ വീണ്ടും വില വര്‍ധിപ്പിക്കുവാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

സെപ്തംബര്‍ മാസം മുതല്‍ നിങ്ങളുടെ യുഎഎന്‍ (യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്ബര്‍) ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ തൊഴിലുടമയ്ക്ക് നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലേക്ക് യാതൊരു തുകയും ക്രെഡിറ്റ് ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന കാര്യം മറക്കാതിരിക്കുക. ഈ പുതിയ നിയം നടപ്പിലാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) അടുത്തിടെയാണ് കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി 2020ന്റെ വകുപ്പ് 142ല്‍ ഭേദഗതി വരുത്തിയത്. നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിന്റെ എല്ലാ ആനുകൂല്യങ്ങളും മുഴുവന്‍ നേട്ടങ്ങളും നിങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം.

സെപ്തംബര്‍ മാസം മുതല്‍ ജിഎസ്ടിആര്‍ – 1 ഫയല്‍ ചെയ്യുന്നതിനായി സെന്‍ട്രല്‍ ജിഎസ്ടി റൂള്‍സ് റൂള്‍ 59(6) പ്രാബല്യത്തില്‍ വരുമെന്ന് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് നെറ്റുവര്‍ക്ക് (ജിഎസ്ടിഎന്‍) വ്യക്തമാക്കിയിട്ടുണ്ട്. ഫോറം ജിഎസ്ടിആര്‍ – 3ബിയില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഏതൊരു രസിസ്‌ട്രേഡ് വ്യക്തിയ്ക്കും ജിഎസ്ടിആര്‍ – 1 ഫോറം ഫയല്‍ ചെയ്യുവാന്‍ അനുമതി ലഭിക്കുകയില്ല എന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം 50,000 രൂപയ്‌ക്കോ അതിന് മുകളിലോ, 5 ലക്ഷം രൂപയ്‌ക്കോ അതിന് മുകളിലോ ചെക്ക് ഇഷ്യൂ ചെയ്യുന്ന വ്യക്തികള്‍ അത് ബാങ്കിനെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ചെക്ക് ബൗണ്‍സ് ആകുകയാണ് ചെയ്യുക. 2021 ജനുവരി 1ന് പ്രാബല്യത്തില്‍ വന്ന ആര്‍ബിഐയുടെ പോസിറ്റീവ് പേ സിസ്റ്റം പ്രകാരമാണ് ഈ പുതിയ നിയമം കേന്ദ്ര ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

26 minutes ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

47 minutes ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

60 minutes ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

13 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

13 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

14 hours ago