Kerala

സാമ്പത്തിക പ്രതിസന്ധി!കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ .69 അദ്ധ്യാപകരടക്കം 125 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

തൃശ്ശൂർ. കേരള കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൂട്ടപ്പിരിച്ചുവിടൽ. 69 അദ്ധ്യാപകരടക്കം 125 താത്കാലിക ജീവനക്കാരുടെ സേവനം ഡിസംബര്‍ ഒന്നു മുതല്‍ അവസാനിപ്പിച്ചുകൊണ്ടാണ് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്.കേരളത്തിൻറെ അഭിമാനമായ കേരള കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ തന്നെ അട്ടിമറിക്കുന്നതാണ് പുതിയ ഉത്തരവ്. അദ്ധ്യാപകരുടെത് ഉൾപ്പെടെയുള്ള സ്ഥിരം തസ്തികകളിൽ നിയമനം ഇല്ലാതിരുന്നതോടെയാണ് താൽക്കാലിക ജീവനക്കാരെ നിയമിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇവരുടെ ശമ്പളം ഉൾപ്പടെ മുടങ്ങുന്നത് പതിവായിരിക്കയാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്.

അതേസമയം ഇതോടെ കലാമണ്ഡലത്തിലെ അധ്യായനം മുടങ്ങും. ഹോസ്റ്റലില്‍ മുഴുവന്‍ ജീവനക്കാരും തിമില, കൂടിയാട്ടം സ്ത്രീവേഷം എന്നിവയിലെ എല്ലാവരും താത്കാലിക ജീവനക്കാരാണ്. സ്‌കൂള്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതും ഇവരാണ്. പിരിച്ചുവിട്ടവരില്‍ പലരും പത്തുവര്‍ഷത്തിലധികമായി ജോലിചെയ്യുന്നവരാണ്. കലാമണ്ഡലത്തെ സമ്പൂര്‍ണ സാംസ്‌കാരിക സര്‍വകലാശാലയാക്കുമെന്ന പ്രഖ്യാപനത്തിനിടയിലാണ് കൂട്ടപ്പിരിച്ചുവിടല്‍. അതേസമയം നൃത്തേതര കലാരംഗത്ത് പ്രശസ്തരായവരുൾപ്പെടെ താൽക്കാലിക അദ്ധ്യാപകരായി കലാമണ്ഡലത്തിൽ പഠിപ്പിക്കുന്നുണ്ട്.എട്ടാം ക്ലാസ് മുതലാണ് കലാമണ്ഡലത്തിൽ വിദ്ധ്യാർത്ഥികൾക്ക് പ്രവേശനം. 2006 മുതലാണ് ഡീംഡ് സർവ്വകലാശാല പദവി ലഭിച്ചത്. ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ വിദ്യാഭ്യാസം നടക്കുന്നത്. എന്നാൽ കൂട്ടപിരിച്ചുവിടലിന്റെ വാർത്ത പുറത്തുവന്നതോടെ വലിയ പ്രതിഷേധവും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

4 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

5 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

6 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

7 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

8 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

8 hours ago