ഇരിഞ്ഞാലക്കുട കോ - ഓപ്പറേറ്റിവ് ഹോസ്പിറ്റൽ
ഇരിഞ്ഞാലക്കുട : വർഷങ്ങളായി അനേകായിരം രോഗികൾക്ക് രോഗസൗഖ്യം നൽകിയ, ഇപ്പോഴും ദിനം പ്രതി ഒട്ടനവധി രോഗികൾ ആശ്രയിക്കുന്ന ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി ലേലവിൽപ്പന നടത്തുന്നു.ഹഡ്കോയുടെ വായ്പ കുടിശ്ശിക ഈടാക്കുന്നതിന്റെ ഭാഗമായാണ് ലേല വിൽപ്പന നടത്തുന്നത്.
1998 ൽ ആശുപത്രിയിലെ വികസനപ്രവർത്തനങ്ങൾക്കായി ഹഡ്കോയിൽ നിന്നും 4.66 കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ഇത് തിരിച്ചടയ്ക്കുന്നതിൽ ഭരണസമിതി നിരന്തരമായി വീഴ്ച വരുത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് മറ്റൊരു വഴിയുമില്ലാതെ ഹഡ്കോ, Debts Recovery Tribunal നെ സമീപിച്ചത് . തുടർന്നുണ്ടായ നടപടികളാണ് ആശുപത്രി വരുന്ന മാർച്ച് 2 നു ലേല വിൽപ്പന നടത്തി ഹഡ്കോവായ്പാ തിരികെ പിടിക്കുന്നതിൽ എത്തിയിരിക്കുന്നത്.
വർഷങ്ങളായി ആശുപത്രി നടത്തിപ്പ് കൈകാര്യം ചെയ്യുന്ന ഇരിഞ്ഞാലക്കുട കോ – ഓപ്പറേറ്റിവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ ഉന്നതരുടെ സാമ്പത്തിക ക്രമക്കേടുകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമായാണ് ആശുപത്രി ഈ ദുരവസ്ഥ നേരിടുന്നത് എന്നാണ് പരക്കെയുള്ള ആക്ഷേപം. പ്രദേശത്തെ പ്രമുഖ കോൺഗ്രസ്സ് പ്രവർത്തകനായ എംപി ജാക്‌സനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…