ഭുവനേശ്വർ : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ, സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും വിവാഹ ഘോഷയാത്ര.ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വധൂവരന്മാരുടെ കുടുംബങ്ങൾക്ക് ആരോഗ്യവകുപ്പ് 50,000 രൂപ പിഴ ചുമത്തി. ഇതിനു പുറമേ കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇരു കുടുംബങ്ങൾക്കുമെതിരെ പൊലീസ് പരാതിയും രജിസ്റ്റർ ചെയ്തു.
അതേസമയം, സ്വകാര്യ ആഘോഷങ്ങൾ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുതെന്ന് ജില്ലാ കളക്ടർ വിജയ് അമൃത കുലങ്കേ പ്രതികരിച്ചു . വിവാഹഘോഷയാത്ര നടത്തിയ കാർ പ്രാദേശിക ട്രാൻസ്പോർട് അധികൃതർ പിടിച്ചെടുത്തു.

