NATIONAL NEWS

പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞിട്ട സംഭവത്തിൽ പഞ്ചാബ് പോലീസിന്റെ ദുരൂഹമായ മെല്ലെപ്പോക്ക്; കേസ്സെടുത്തത് പരമാവധിശിക്ഷ 200 രൂപ പിഴ മാത്രമുള്ള ദുർബ്ബല വകുപ്പുകൾ ചുമത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം മോഗ-ഫിറോസ്പൂർ ഫ്‌ളൈഓവറിൽ 20 മിനിട്ടോളം തടഞ്ഞിട്ട സംഭവത്തിൽ പഞ്ചാബ് പോലീസ് FIR രജിസ്റ്റർ ചെയ്തത് സംഭവം നടന്ന് 18 മണിക്കൂറുകൾക്ക് ശേഷമെന്ന് ആരോപണം. പരമാവധി 200 രൂപ പിഴ ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് അജ്ഞാതരായ പ്രതികൾക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. FIR ൽ പ്രധാനമന്ത്രി വഴിയിൽ കുടുങ്ങിയതായി പരാമര്ശവുമില്ല. ഐപിസി സെക്ഷൻ 283 പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ പഞ്ചാബ് പോലീസ് ചുമത്തിയിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം അതിന്റെ ലക്ഷ്യ സ്ഥാനത്തിന് മുന്നേ നിർത്തേണ്ടിവന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനായി ഹുസൈൻ വാലാ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് പ്രതിഷേധക്കാരുടെ പ്രകടനങ്ങൾ കാരണം മോഗ ഫിറോസ്പൂർ ദേശീയപാതയിലെ ഒരു ഫ്ലൈ ഓവറിൽ 20 മിനിറ്റോളം വാഹനവ്യൂഹത്തിനു നിർത്തിയിടേണ്ടി വന്നത്. തുടർന്ന് കാര്യപരിപാടികൾ റദ്ദാക്കി അദ്ദേഹം ബിട്ടിണ്ട ഐർബേസിലേക്ക് തിരിച്ച് പോകുകയായിരുന്നു. ബിട്ടിണ്ട എയർ ബേസിലേക്ക് ജീവനോടെ തിരിച്ചെത്തിയതായും പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനോട് നന്ദി പറയുന്നതായി പ്രധാനമന്ത്രി മോദി കളിയാക്കിയിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായി. രാഷ്ട്രപതി പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി സംഭവത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞിരുന്നു.

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

4 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

4 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

4 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

6 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

12 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

14 hours ago