ആലപ്പുഴ : വേമ്പനാട്ട് കായലില്‍ ഓടിക്കൊണ്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപത്ത് വച്ചായിരുന്നു സംഭവം.കുമരകത്തു നിന്നും യാത്രക്കാരുമായി പുറപ്പെട്ട ‘ഓഷ്യാനോ’ ബോട്ടിനാണ് തീ പിടിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.ആളപായമില്ല. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ മുഹമ്മ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നിലവില്‍ ബോട്ട് മണ്ണില്‍ ഉറച്ചു എന്നാണ് വിവരം. ബോട്ട് മുഴുവനായി കത്തിത്തീര്‍ന്നു എന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. തീപിടുത്തം ഉണ്ടാവുന്നത് കണ്ടതോടെ ഫെറി ബോട്ടുകള്‍ ഓടിയടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തി.

