ഉത്തർപ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തിന് കാരണം സ്വിച്ച്ബോർഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സർക്കാർ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. സംഭവത്തിൽ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഒന്നും തന്നെയില്ലെന്നും അതിനാല്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാണ് സമിതിയുടെ നിരീക്ഷണം. വെള്ളിയാഴ്ച രാത്രി പത്തേ മുക്കാലോടെ നവജാത ശിശുക്കളുടെ വാർഡിൽ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ വെന്തു മരിച്ചിരുന്നു. അപകടസമയത്ത് എന്‍ഐസിയു വാര്‍ഡില്‍ ആറ് നഴ്സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നഴ്‌സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റിരുന്നു
അതേസമയം തീപിടിത്തമുണ്ടായ വാർഡിൽ സ്പ്രിംഗ്‌ളറുകള്‍ ഇല്ലാതിരുന്നതിനാൽ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.എന്നാൽ പീഡിയാട്രിക് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ എന്‍ഐസിയു വാര്‍ഡില്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്.

