ശ്രീനഗർ : ജമ്മുകശ്മീരിലെ ഉദംപൂരിൽ രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചു. വടക്കൻ കശ്മീരിലെ സോപാറിൽ നിന്ന് റിയാസി ജില്ലയിലെ സബ്സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന പോലീസ് ഡ്രൈവറും ഹെഡ് കോൺസ്റ്റബിളുമാണ് മരിച്ചത്.
ഒരു പോലീസുകാരൻ മറ്റൊരു പോലീസുകാരനെ വെടിവച്ചശേഷം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. സംഭവത്തിന് പിന്നിലുള്ള കാരണമെന്താണ് എന്നുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ് എന്നും പോലീസ് കൂട്ടിച്ചേർത്തു

