കണ്ണൂർ : പാനൂർ ബോംബ് സ്ഫോടനത്തിൽ ലക്ഷ്യം ആർഎസ്എസ് പ്രവർത്തകരെ ആയിരുന്നുവെന്ന് ഒന്നാം പ്രതി വിനീഷ് മുളിയതോട് വെളിപ്പെടുത്തി . എന്നാൽ ബോംബ് ഉണ്ടാക്കിയതിൽ മരണം വരെ കുറ്റബോധം ഇല്ലെന്നും വിനീഷ് മുളിയതോട് പറഞ്ഞു. ഈ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് ബോബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായത്.വിനീഷിന്റെ വീടിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിലായിരുന്നു ബോംബ് നിർമാണം നടന്നത്.
അതേസമയം ചെറുത്ത് നിൽപ്പിന്റെ അവയവമായാണ് ബോംബ് കൊണ്ടു നടന്നതെന്നും . ആദ്യമായല്ല ബോംബ് ഉണ്ടാക്കുന്നതെന്നും വിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.എന്നാൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് ബോംബ് നിർമാണത്തിന് പിന്നിലെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് പ്രതികൾ മൊഴി നൽകിയതെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഗുരുതര വെളിപ്പെടുത്തൽ നടത്തുന്നത്. അതേസമയം സ്ഫോടനം നടന്ന് 90 ദിവസമായിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു

