ദില്ലി : ഒരു പതിറ്റാണ്ടിന് ശേഷം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ്. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തു. അധികാരം നഷ്ടപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് കോൺഗ്രസ് നേതാവ് ചെങ്കോട്ടയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ക്ഷണം സ്വീകരിച്ച് രാവിലെ ഏഴ് മണിയോടെ തന്നെ രാഹുൽ ഗാന്ധി ചെങ്കോട്ടയിൽ എത്തിയിരുന്നു. പാരിസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ താരങ്ങൾക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധിക്കായി ഇരിപ്പിടം ഒരുക്കിയത്. ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹർമൻപ്രീത് സിംഗിന് സമീപം ഇരുന്നുകൊണ്ടാണ് രാഹുൽ ഗാന്ധി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വീക്ഷിച്ചത്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് കോൺഗ്രസിന് അധികാരം നഷ്ടമായത്. അങ്ങനെ പ്രതിപക്ഷത്തായ കോൺഗ്രസ് ഔദ്യോഗികമായി പ്രതിപക്ഷ നേതാവിനെ തുടർന്ന് പ്രഖ്യാപിച്ചിരുന്നില്ല. പകരം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻമാരെയാണ് തെരഞ്ഞെടുത്തത്. എന്നാൽ ഇത്തവണ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയായിരുന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…