India

രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ആദ്യ എയിംസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; 14300 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു; ഉത്സവലഹരിയിൽ അസം

ഗുവാഹത്തി: രാജ്യത്തിൻറെ വടക്കുകിഴക്കൻ മേഖലയിൽ ആദ്യ എയിംസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ഗുവഹാത്തിയിലാണ് പുതിയ എയിംസ് പ്രവർത്തന സജ്ജമായത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതിയ്ക്ക് കീഴിലാണ് എയിംസ് സ്ഥാപിച്ചത്. വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രിയാണ് ഗുവാഹത്തിയിലേത്. ഏകദേശം 1,123 കോടി രൂപ എയിംസിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പ്രധാനമന്ത്രി അനുവദിച്ചിട്ടുണ്ട്. കൂടാതെ നല്‍ബാരി, നഗാവോണ്‍, കൊക്രജാര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പുതിയ മെഡിക്കല്‍ കോളേജുകളും പ്രധാനമന്ത്രി വീഡിയോ കോൺഫെറെൻസിലൂടെ ഉദ്ഘാടനം ചെയ്തു.

150 ബെഡ്ഡ് സൗകര്യമുള്ള എയിംസാണ് ഗുവാഹത്തിയില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് (ഏപ്രില്‍ 14) മുതല്‍ തന്നെ എയിംസ് പ്രവർത്തനം ആരംഭിക്കും. ടെലിമെഡിസിന്‍ സംവിധാനത്തോടെ എയിംസില്‍ രോഗികൾക്ക് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ സേവനങ്ങൾ നൽകിയിരുന്നു. നിയന്ത്രിതമായ അളവില്‍ രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് പുരാണിക് പറഞ്ഞു. ആശുപത്രിയുടെ 85 ശതമാനം നിർമ്മാണവും പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിദിനം 150 രോഗികളെ നോക്കാനാകുന്ന തരത്തിലുള്ള ഔട്ട് പേഷ്യന്റ് സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ആശുപത്രിയില്‍ ഒരേ സമയം 750 രോഗികളെ വരെ പ്രവേശിപ്പിക്കാവുന്ന തരത്തില്‍ സൗകര്യം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ പ്രധാന ഉത്സവമായ റോംഗാലി ബിഹുവിന്റെ ആദ്യദിവസം തന്നെ 14300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. കൂടാതെ ജനങ്ങള്‍ക്ക് ബിഹു ഉത്സവത്തോട് അനുബന്ധിച്ച് ആശംസയും അദ്ദേഹം നേര്‍ന്നു. വടക്കു കിഴക്കൻ മേഖലയുടെയും അസമിന്റെയും ആരോഗ്യ മേഖലയ്ക്ക് ഊര്‍ജം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ” ഏകദേശം 1.10 കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ നിലവില്‍ പുറത്തിറക്കിയിട്ടുണ്ട്. അടുത്ത ഒന്നരമാസത്തിനുള്ളില്‍ തന്നെ 3.3 കോടി ആളുകളിലേക്ക് എത്തിക്കുന്ന രീതിയില്‍ ആയുഷ്മാന്‍ കാര്‍ഡുകള്‍ പുറത്തിറക്കും. ഇതോടെ എല്ലാവര്‍ക്കും എയിംസിലോ, മെഡിക്കല്‍ കോളെജിലോ ചികിത്സ നേടാന്‍ സാധിക്കുന്നതാണ്. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് ഈ കാര്‍ഡുകള്‍ ജനങ്ങളെ സഹായിക്കുന്നതാണ്,’ ഉദ്ഘാടന വേളയില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Kumar Samyogee

Recent Posts

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

14 seconds ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

44 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

55 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

59 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago