ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം നാസ പുറത്തുവിട്ടു. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആണ് ചിത്രം പുറത്ത് വിട്ടത്.
ജെയിംസ് വെബ് പകർത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണിത്. ഇത് രാജ്യത്തിന് അഭിമാനമൂഹൂർത്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
പന്ത്രണ്ടരമണിക്കൂറുകൊണ്ടാണ് ചിത്രങ്ങൾ പകർത്തിയത്. കൂടുതൽ ചിത്രങ്ങളും വിശദാംശങ്ങളും നാസ ഇന്ന് രാത്രിപുറത്തുവിടും. എസ്എംഎ സിഎസ് 0723 എന്ന താരാപഥത്തിന്റെ ചിത്രമാണ് ദൂരദർശിനി ആദ്യം പകർത്തിയത്.
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ശാസ്ത്ര പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ദൗത്യത്തിലേക്ക് വിജയകരമായ ഒരു ചുവട് കൂടി അടുത്തതായി നാസ പ്രതികരിച്ചു. ഉയർന്ന റെസല്യൂഷൻ ഇൻഫ്രാറെഡ് ഉപകരണങ്ങൾ ഉപയോഗിച്ച് 1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്സികളുടെ ആദ്യ തലമുറയെ പറ്റിയാണ് പഠിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്.
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ശാസ്ത്ര പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്.കഴിഞ്ഞ വർഷം ഡിസംബർ 25 ന് വിക്ഷേപിച്ച ജെയിംസ് വെബ്, ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പിൻഗാമിയായാണ് അറിയപ്പെടുന്നത്. വിദൂര ഗ്രഹങ്ങളെ അവയുടെ ഉത്ഭവം, പരിണാമം, വാസയോഗ്യത എന്നിവ നിർണ്ണയിക്കുന്നതിനുള്ള പഠനവും ദൂരദർശിനിയുടെ ദൗത്യത്തിൽപ്പെടുന്നു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…