ഖത്തറില്‍ ആദ്യത്തെ മങ്കിപോക്‌സ് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് ഖത്തറിലേക്ക് മടങ്ങിയ ഒരു യാത്രക്കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗി ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദേശീയ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. 21 ദിവസത്തേക്ക് സ്ഥിതിഗതികള്‍ നിരീക്ഷിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ദേശീയ ലബോറട്ടറികളില്‍ രോഗനിര്‍ണ്ണയത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എല്ലാവരും യാത്രാവേളകളില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഒരാഴ്ച മുമ്പ് സൗദി അറേബ്യയിലും ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന് റിയാദ് വിമാനത്താവളത്തിൽ എത്തിയ വ്യക്തിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ വ്യക്തിയ്ക്ക് എല്ലാ ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആരോഗ്യ വിഭാഗം സജ്ജമാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും അധികൃതർ വ്യക്തമാക്കി.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…