ശ്രീനഗർ: ഭീകരവാദം പിടിച്ചു കുലുക്കിയ കശ്മീരിൽ 30 വർഷത്തിന് ശേഷം പണി തീർത്ത ആദ്യ മൾട്ടിപ്ലക്സ് തിയേറ്റർ ഇന്ന് മുതൽ പ്രവർത്തിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടി നിർമ്മിച്ച തിയേറ്റർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്‌ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സിനിമ കാണാനുള്ള അവസരം ഇനി മുതൽ ശ്രീനഗർ നിവാസികൾക്ക് ലഭിക്കുമെന്ന് മൾട്ടിപ്ലക്‌സ് ചെയർമാൻ വിജയ് ധർ പറഞ്ഞു.
ഒരേ സമയം 500 പേർക്ക് ഇരിക്കാവുന്ന വലുപ്പത്തിൽ മൂന്ന് തിയേറ്ററുകളാണ് നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക ശബ്ദ സംവിധാനത്തോടെയാണ് തിയേറ്റർ പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ കശ്മീരിന്റെ വ്യവസായ മേഖലയെ ഉയർത്തികൊണ്ടുവരുന്നതിന്റെ ഭാഗമായി കരകൗശല വസ്തുക്കൾ തിയേറ്ററിനു പുറത്ത് വില്പനക്കായി വെച്ചിട്ടുണ്ട്.
ഇനോക്സ് കമ്പനി രൂപകൽപ്പന ചെയ്ത ആദ്യത്തെ മൾട്ടിപ്ലക്‌സ് തിയേറ്ററാണ് കശ്മീരിലേതെന്ന് പ്രൊജക്ട് മാനേജർ വിശാഖ് അറിയിച്ചു. റിക്ലയ്‌നർ സീറ്റുകളും, ഡോൾബി അറ്റ്‌മോസ് ഡിജിറ്റൽ സൗണ്ട് സിസ്റ്റവും, വലിയ സ്ക്രീനും, കാഴ്ചക്കാർക്ക് പുത്തൻ അനുഭൂതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…