ലണ്ടന്‍: ലോകത്തിലെ ആദ്യ ഒമിക്രോൺ മരണം യുകെയിൽ (UK) സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ്(Boris Johnson) മരണം സ്ഥിരീകരിച്ചത്. മരിച്ച രോഗിക്ക് മറ്റുപല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഈ ആഴ്‌ച മുതൽ ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ നൽകാനിരിക്കെയാണ് ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് ബോറിസ് ജോണ്‍സൺ പറഞ്ഞു. ഒമിക്രോണ്‍ കരുതുന്നതുപോലെ നിസ്സാരമല്ലെന്നും എല്ലാവരും എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഞായറാഴ്ച 1239 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അഞ്ച് തലങ്ങളുള്ള യുകെയിലെ കോവിഡ് അലേര്‍ട്ട് മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയിരുന്നു. യുകെയില്‍ ഇതുവരെ 3137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നും വന്ന 2 സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഒമിക്രോണ്‍ വകഭേദമാണോയെന്നറിയാന്‍ ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…