Thursday, December 18, 2025

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഫൈനൽ: ദില്ലിക്കെതിരെ മുംബൈയ്ക്ക് 132 റൺസ് വിജയലക്ഷ്യം

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ദില്ലി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 132 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് പ്രതീക്ഷിച്ചത് പോലെ മികച്ച സ്‌കോറിൽ എത്താനായില്ല.നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് ദില്ലി ക്യാപിറ്റൽസ് എടുത്തത്. മുംബൈക്ക് വേണ്ടി ഇംഗ്ലണ്ട് താരം ഇസ്സി വോങ്, വിൻഡീസ് തരാം ഹെയ്‌ലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് നേടി തിളങ്ങി .

79 റൺസെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റെന്ന നിലയിൽ തകർന്നടിഞ്ഞ ടീമിനെ ശിഖ പാണ്ഡേയുടെയും രാധയാദവിന്റേയും ബാറ്റിങ്ങാണ് കരകയറ്റിയത്‌. ഇരുവരും 27 റൺസുമായി പുറത്താകാതെ നിന്നു.ക്യാപ്റ്റൻ ലാനിംഗ് 29 പന്തിൽ 35 റൺസെടുത്തു. മരിജൻ ക്യാപ് 18 ഉം ഷെഫാലി വർമ 11 ഉം റൺസ് നേടി.

വിജയ ലക്ഷ്യം പിന്തുടരുന്ന മുംബൈ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 6.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിലാണ്

Related Articles

Latest Articles