fish-destruct-attingal-municipality
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് ആറ്റിങ്ങല്‍ റോഡരികില്‍ കച്ചവടം ചെയ്തിരുന്ന വൃദ്ധയുടെ മീൻ ബലം പ്രയോഗിച്ച് വലിച്ചെറിഞ്ഞ് മുൻസിപ്പാലിറ്റി ജിവനക്കാർ. അനുമതിയില്ലാത്ത സ്ഥലത്ത് വിൽപ്പന നടത്തിയെന്ന് ആരോപിച്ചാണ് 20,000 രൂപയുടെ മീൻ വലിച്ചെറിഞ്ഞത്.
അവനവഞ്ചേരി റോഡ് സൈഡില്‍ മീൻവില്‍പന നടത്തുകയായിരുന്ന അൽഫോൻസയുടെ മീനാണ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എത്തിയ സ്ക്വാഡ് ആദ്യം ഒരു പെട്ടി മല്‍സ്യം റോഡിലേക്കും, ബാക്കിയുള്ള മൂന്ന് പെട്ടി മല്‍സ്യം നഗരസഭയുടെ മാലിന്യ വാഹനത്തിലേക്കും വലിച്ചെറിഞ്ഞു.
ഇതേതുടർന്ന് പ്രശ്നത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ നഗരസഭാ ജീവനക്കാരുമായി തര്‍ക്കമായി. മീന്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് അൽഫോൻസ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. നഗരസഭാ ജീവനക്കാരുടെ നടപടിക്കിടെ വൃദ്ധയായ ഇവരുടെ കൈക്കും പരിക്കേറ്റു. സമീപത്തെ മീന്‍കടക്കാരനെ സഹായിക്കാനാണ് അല്‍ഫോണ്‍സയെ തടഞ്ഞതെന്നും ആരോപണമുണ്ട്. തൊട്ടടുത്ത് ചന്തയുണ്ടായിട്ടും അൽഫോൻസയും ഒപ്പമുളളവരും താക്കീത് അവഗണിച്ച് കവലയിൽ തന്നെ വിൽപ്പന നടത്തുകയായിരുന്നെന്നും മീൻ വെളളം റോഡിലേക്ക് ഒഴുക്കി വിടുന്നത് കൂടി ശ്രദ്ധയിൽപ്പെട്ടാണ് നടപടിയെന്നും മുൻസിപ്പാലിറ്റിയുടെ ന്യായികരണം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…