fish
കോഴിക്കോട്: കോഴിക്കോട്ടെ മാർക്കറ്റുകളിൽ അയ്ക്കൂറയും ആവോലിയുമുൾപ്പെടെയുള്ള മീനുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ റെക്കോര്‍ഡ് വിലത്തകർച്ച. കിലോക്ക് ആയിരം രൂപ വരെയുണ്ടായിരുന്ന മീനുകൾ കഴിഞ്ഞ ദിവസം ഇരുന്നൂറും, ഇരുന്നൂറ്റമ്പതും രൂപയ്ക്കാണ് വിറ്റത്. മംഗലാപുരം, ഗോവ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഒരുപോലെ ആവോലിയും അയക്കൂറയും കോഴിക്കോട് മാർക്കറ്റുകളിൽ എത്തിയതാണ് വില ഇടിയാനുള്ള കാരണം.
കൂടാതെ പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, ചാലിയം തുടങ്ങിയിടങ്ങളിലും മീൻ സുലഭമായി ലഭിച്ചതോടെ വില കുത്തനെ ഇടിഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ വലിയ അയക്കൂറ കിലോയ്ക്ക് അറുന്നൂറ്, എഴുന്നൂറ് രൂപ നിരക്കിലായിരുന്നു വിറ്റിരുന്നത്. വിഷുവിന്റെ സമയത്ത് 900 രൂപയ്ക്കായിരുന്നു ഒരു കിലോ അയ്ക്കൂറയ്ക്ക് വില. ഇപ്പോള്‍ ഇരുന്നൂറ് രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
തൂത മീനിന് കിലോയ്ക്ക് 60 രൂപ മാത്രമാണ് ഉള്ളത്. ചെറിയ മീനുകള്‍ക്കൊക്കെ വലിയ രീതിയില്‍ വില കുറഞ്ഞിട്ടുണ്ട്. 400 രൂപയ്ക്ക് വിറ്റിരുന്ന ആവോലിക്ക് ഇപ്പോള്‍ 200 രൂപയ്ക്ക് താഴെയാണ് വിലയെന്ന് വ്യാപാരികള്‍ പറഞ്ഞു. മീനിന് വില കുറഞ്ഞതോടെ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…