Friday, May 17, 2024
spot_img

ഇനി ചെറിയ കളി അല്ല ! ജിഹാദികൾക്ക് കനത്ത താക്കിത് നൽകി അനൂപ് ആന്റണി

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ബിഷപ്‌സ് ഹൗസിന് മുന്നില്‍ വമ്പൻ റാലിയാണ് കഴിഞ്ഞ ദിവസം നടന്നത്. ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ എത്തിയിരുന്നത്.

വിവിധ ക്രൈസ്തവ സംഘടനകള്‍, പി.സി ജോര്‍ജ്, ബിജെപി പ്രവര്‍ത്തകര്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പിന്തുണയറിയിച്ച് എത്തി. ബിജെപി നേതാക്കളായ എന്‍ ഹരി, നോബിള്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. പി.സി ജോര്‍ജാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഇന്നലെ തന്നെ കത്തോലിക്ക സഭയുടെ ജാഥയും നടന്നു. പാലാ രൂപത സഹായമെത്രാനും പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇപ്പോൾ ദീപിക ദിനപത്രത്തിലും ബിഷപ്പിനെ പിന്തുണച്ച് ലേഖനം പ്രസിദ്ധീകരിച്ചു. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശം തന്നെയാണ് കത്തോലിക്ക സഭയും നല്‍കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം സംഘടനകള്‍ പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഒരു പ്രത്യേക സമൂഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും ഒപ്പം കേരളത്തില്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ മാത്രമാണ് ഇത് സഹായകമാവുകയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു

ചേരിതിരിവുണ്ടാകുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തരുതെന്നും നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് പോലും ആദ്യമായി കേള്‍ക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ നടത്തിയ പ്രതികരണം. എന്താലേ…

കേരളത്തില്‍ ലൗ ജിഹാദിന് ഒപ്പം നാര്‍ക്കോട്ടിക് ജിഹാദും നടപ്പിലാക്കുവാന്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ കത്തോലിക്ക വിശ്വാസികള്‍ കരുതിയിരിക്കണമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. ഇപ്പോഴും ശക്തമായ പിന്തുണ അറിയിച്ചുകൊണ്ട് പലരും മുൻപോട്ട് വരുന്നുണ്ട്.
കെ സുരേന്ദ്രൻ വി മുരളീധരൻ, സന്ദീപ് വാരിയർ, സന്ദീപ് വാചസ്പതി, പ്രകാശ് ബാബു തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ പിന്തുണ അറിയിച്ചിരുന്നു ഇപ്പോഴിതാ യുവമോർച്ചയുടെ പുലിക്കുട്ടി ദേശീയ സെക്രട്ടറി അനൂപ് ആന്റണി പിന്തുണ റിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെ.. ആ കുറിപ്പ് ഇങ്ങനെയാണ്..

കല്ലറങ്ങാട്ട് പിതാവിനൊപ്പം..
ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്ന യാഥാർഥ്യങ്ങൾ ചൂണ്ടിക്കാട്ടി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് ഒരു സാമൂഹ്യ വിപത്തിനെ കുറിച്ചുള്ള ആശങ്കയാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലിങ്ങളുടെ നാശവുമാവുമ്പോള്‍ അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ക്ക് പല രൂപങ്ങളും ഉണ്ടാവാം. അത്തരം രണ്ട് മാര്‍ഗങ്ങളാണ് ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും.
അടുത്ത കാലത്തായി കേരളത്തില്‍ പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറു കണക്കിന് കിലോ കഞ്ചാവും, കോടികള്‍ വില വരുന്ന മയക്കുമരുന്നുകളും എവിടെ നിന്നാണ് എത്തുന്നത്? ഹിന്ദു-ക്രിസ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങൾ ആരാണ്? ഇവ അന്വേഷിച്ചു കണ്ടെത്തിയാൽ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയും. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നു കൂടി അന്വേഷിക്കണം. പക്ഷേ പിണറായി സർക്കാർ അങ്ങനെ ഒരു അന്വേഷണത്തിന് മുതിരാൻ സാധ്യതയില്ല. കാരണം പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല.
ലവ് ജിഹാദിനിരയായ എത്രയോ ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളെയാണ് നമുക്ക് ഇന്ന് സമൂഹത്തിൽ കാണാൻ കഴിയുക. കേരളത്തില്‍ പെണ്‍കുട്ടികളെ വശീകരിക്കാനായി അവര്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ് അവരെ മയക്കുമരുന്നിന് അടിമകളാക്കുക എന്നുള്ളത്. അടുത്തിടെ എന്‍ഐഎയുടെ പിടിയിലായ മിസ്ഹ സിദ്ധിഖ്, ഷിഫ ഹാരിസ് എന്നിവര്‍ എന്‍ഐഎയ്ക്ക് നല്‍കിയ മൊഴികള്‍ ഈ ആരോപണത്തെ ന്യായീകരിക്കുന്നവയാണ്.
പാലാ ബിഷപ്പ് പറഞ്ഞത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നാര്‍ക്കോട്ടിക് ജിഹാദിന് ഇരയാക്കുന്നുവെന്നാണ്. പാലാ രൂപതയും, കല്ലറങ്ങാട്ട് തിരുമേനിയും മതനിരപേക്ഷ നിലപാട് എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്. ഒരു വലിയ വിപത്തിനെ ചൂണ്ടിക്കാട്ടാൻ പിതാവ് ശ്രമിക്കുമ്പോൾ അദ്ദേഹത്തിന് പിന്തുണ നൽകാനാണ് കേരളത്തിന്റെ പൊതു സമൂഹവും രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ട് വരേണ്ടത്.

ഇങ്ങനെയാണ് ആദേഹഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്..

Related Articles

Latest Articles