Celebrity

‘അച്ഛനെ പോലെ നന്മയുള്ള മകൻ അപ്പു’; നടുക്കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ രംഗം

ചെന്നൈ: പ്രണവ് മോഹന്‍ലാലിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. താരപുത്രന്റെ ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രണവ് മോഹൻലാലിന്റെ പല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ നടുക്കടലില്‍ അകപ്പെട്ട ഒരു തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഈ വീഡിയോ കഴിഞ്ഞ ലോക്ക്‌ഡൗണ്‍ സമയത്ത് ചിത്രീകരിച്ചതാണെന്നാണ് നിഗമനം. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നതെന്നും വ്യക്തമാണ്.

പ്രണവ് കടലില്‍ നിന്നും നീന്തി വരുന്നതായാണ് തുടക്കത്തില്‍ കാണിക്കുന്നത്. അസാധാരണമായൊന്നും തുടക്കത്തില്‍ തോന്നില്ലെങ്കിലും തീരത്തോട് അടുക്കുമ്പോഴാണ് പ്രണവിന്റെ കൈയില്‍ ഒരു തെരുവ് നായയെ കാണാന്‍ സാധിക്കുന്നത്. നായയെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം അതിനെ മറ്റ് നായകളോടൊപ്പം കളിക്കാന്‍ വിടുകയും താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ നടന്നു പോകുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണുന്നത്.

വലിയരീതിയിലുള്ള പ്രതികരണമാണ് രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘അച്ഛനെ പോലെ നന്മയുള്ള മകൻ അപ്പു’ എന്നാണ് ആരാധകർ വീഡിയോയുടെ താഴെ കുറിച്ചിരിക്കുന്നത്. മിണ്ടാപ്രാണിയെ രക്ഷിക്കാൻ പ്രണവ് കാണിച്ച ധീരതയെ പലരും പ്രശംസിക്കുന്നുണ്ട്.

അതേസമയം ചില ആരാധകർ പ്രണവിനെ ചാർലി എന്നാണ് വിളിച്ചിരിക്കുന്നത്. തെരുവുനായകളുടെ സംരക്ഷണത്തിനു വേണ്ടി ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത സംഘടനയാണ് ചാർലി അനിമൽ റെസ്ക്യൂ സെന്റർ.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

5 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

6 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

6 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

7 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

13 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

14 hours ago