കേരളത്തിലെ മത്സ്യബന്ധന മേഘലയിൽ സമഗ്ര വികസനം ലക്ഷ്യമിട്ട് 287.22 കോടിരൂപയുടെ അഞ്ച് കേന്ദ്ര പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു .പുതിയ പദ്ധതികൾ വഴി 1,47,522 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അനുബന്ധ മേഘലയിൽ രണ്ട് ലക്ഷത്തിലധികം പുതിയ തൊഴിലുകളും ഉണ്ടാകും. രാജ്യമൊട്ടാകെ 77,000-ത്തിലധിരം കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് കീഴിലാണ് കേരളത്തിലും സുപ്രധാന പദ്ധതികൾ നടപ്പിലാക്കുക.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പ്രകാരം 126.22 കോടിയുടെ നാല് പദ്ധതികളും ഫിഷഫറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫണ്ട് വഴി 161 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ പദ്ധതിയുംമാണ് ഇതിൽ ഉൾപ്പെടുന്നത്. കാസർകോട് ഫിഷിംഗ് ഹാർബർ ,കോഴിക്കോട് പുതിയാപ്പ ഹാർബർ ,ആലപ്പുഴ അർത്തുങ്കൽ ഹാർബർ എന്നിവയാണ് പ്രധാന മേഖലകൾ.ആർത്തുങ്കൽ ഹാർബർ വികസനത്തിനായി കേന്ദ്ര സർക്കാരിന് നബാർഡ് 150 കോടി രൂപ ലോൺ മൂന്ന് ശതമാനം പലിശനിരക്കിൽ ഫിഷറീസ് ആൻഡ് ഇക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫണ്ടിലേക്ക് അനുവദിച്ചിട്ടുണ്ട് . പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷൺ ഏകദേശം 9,525 ടൺ മത്സ്യം ക്രയവിക്രയം നടക്കും.

