FIVE TIGER CUBS IN AURANGABAD ZOO
ഔറംഗാബാദ്: മൃഗശാലയുടെ ചരിത്രത്തിൽ ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പെൺകടുവ. ഔറംഗാബാദിലെ മൃഗശാലയിലെ സമൃദ്ധി എന്ന കടുവയാണ് ഒറ്റ പ്രസവത്തിൽ അഞ്ചുകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മൃഗശാലയുടെ അഭിമാന താരങ്ങളായ സമൃദ്ധിയും പങ്കാളി സിദ്ധാർത്ഥും ഇനി അഞ്ച് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി മാറിയിരിക്കുന്നുവെന്ന് ആശംസ നേർന്നു കൊണ്ട് ഔറംഗാബാദ് മൃഗശാല അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായും, കുഞ്ഞുങ്ങൾക്ക് കടുത്ത തണുപ്പിനെ നേരിടാനായി പ്രത്യേക ഹീറ്റർ സംവിധാനം കൂട്ടിൽ ഒരുക്കിയിട്ടുണ്ടെന്നും മൃഗശാല അധികൃതർ പറഞ്ഞു.
കടുവയുടേയും നവജാത ശിശുക്കളേയും സി.സി.ടി.വി ക്യാമറയിലൂടെ കൃത്യമായി നിരീക്ഷിച്ചാണ് പരിചരണം നൽകിക്കൊണ്ടിരിക്കുന്നത്. മഞ്ഞ ഇനത്തിൽപ്പെട്ട കടുവ രാവിലെ അഞ്ചുമണിക്കാണ് പ്രസവിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കടുവ ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു. 2016ൽ ഇതേ ജോഡികൾ ഒരു ആൺ കുഞ്ഞിനും രണ്ട് പെൺകുഞ്ഞുങ്ങൾക്കും ജന്മം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഒരു ആൺ കുഞ്ഞിനും മൂന്ന് പെൺ കുഞ്ഞുങ്ങളേയും സമൃദ്ധി പ്രസവിച്ചിരുന്നു.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…