Friday, May 3, 2024
spot_img

ഔറംഗാബാദിൽ കൗതുകമായി കടുവ കുഞ്ഞുങ്ങൾ: ഒറ്റ പ്രസവത്തിൽ സമൃദ്ധി ജന്മം നൽകിയത് അഞ്ചു കുഞ്ഞുങ്ങൾക്ക്: സമൃദ്ധിയും പങ്കാളി സിദ്ധാർത്ഥും ഇനി അഞ്ചു കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍

ഔറംഗാബാദ്: മൃഗശാലയുടെ ചരിത്രത്തിൽ ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പെൺകടുവ. ഔറംഗാബാദിലെ മൃഗശാലയിലെ സമൃദ്ധി എന്ന കടുവയാണ് ഒറ്റ പ്രസവത്തിൽ അഞ്ചുകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മൃഗശാലയുടെ അഭിമാന താരങ്ങളായ സമൃദ്ധിയും പങ്കാളി സിദ്ധാർത്ഥും ഇനി അഞ്ച് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി മാറിയിരിക്കുന്നുവെന്ന് ആശംസ നേർന്നു കൊണ്ട് ഔറംഗാബാദ് മൃഗശാല അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായും, കുഞ്ഞുങ്ങൾക്ക് കടുത്ത തണുപ്പിനെ നേരിടാനായി പ്രത്യേക ഹീറ്റർ സംവിധാനം കൂട്ടിൽ ഒരുക്കിയിട്ടുണ്ടെന്നും മൃഗശാല അധികൃതർ പറഞ്ഞു.

കടുവയുടേയും നവജാത ശിശുക്കളേയും സി.സി.ടി.വി ക്യാമറയിലൂടെ കൃത്യമായി നിരീക്ഷിച്ചാണ് പരിചരണം നൽകിക്കൊണ്ടിരിക്കുന്നത്. മഞ്ഞ ഇനത്തിൽപ്പെട്ട കടുവ രാവിലെ അഞ്ചുമണിക്കാണ് പ്രസവിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കടുവ ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു. 2016ൽ ഇതേ ജോഡികൾ ഒരു ആൺ കുഞ്ഞിനും രണ്ട് പെൺകുഞ്ഞുങ്ങൾക്കും ജന്മം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഒരു ആൺ കുഞ്ഞിനും മൂന്ന് പെൺ കുഞ്ഞുങ്ങളേയും സമൃദ്ധി പ്രസവിച്ചിരുന്നു.

Related Articles

Latest Articles