തിരുവനന്തപുരം: ഭക്ഷണപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ വിരുന്നൊരുക്കാന്‍ തലസ്ഥാനത്ത് ഫ്‌ളീ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26,27, 28 തീയതികളില്‍ തൈക്കാട് പൊലീസ് ഗ്രൗണ്ടിലാണ് ‘സമ്മര്‍ 19’ എന്ന പേരില്‍ ഫ്‌ളീ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്.
രുചിവൈവിധ്യങ്ങള്‍ പകരുന്ന വിഭവങ്ങള്‍ക്കൊപ്പം സംഗീതം, ഷോപ്പിംഗ്, മാജിക് ഷോ. ലൈവ് പെര്‍ഫോമന്‍സുകള്‍ എന്നിവയെല്ലാം അടങ്ങിയതായിരിക്കും ഫ്‌ളീ മാര്‍ക്കറ്റ്. പ്രമുഖ റെസ്‌റ്റോറന്റുകളില്‍ നിന്നും, വീടുകളില്‍ നിന്നുമാണ് ഫ്‌ളീ മാര്‍ക്കറ്റിലേക്കുള്ള വിഭവങ്ങളെത്തിക്കുന്നത്. ഭക്ഷണം കഴിക്കുക മാത്രമല്ല, ആവശ്യാനുസരണം വാങ്ങിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ഇതിനോടൊപ്പം 26ന് ‘തകര’ ബാന്‍ഡിന്റെ ലൈവ് ഷോ, 27ന് ജോബ് കുര്യനും സംഘവും അവതരിപ്പിക്കുന്ന ഷോ, 28ന് ‘അമൃതം ഗമയ്’ തുടങ്ങിയ പരിപാടികളും നടക്കും. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളാണ് സംഘാടകര്‍ ഇവിടെ ഒരുക്കുന്നത്. ആര്‍ടെക്ക് റിലേറ്റേഴ്സ് ആണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാര്‍. പ്രമുഖ ഫുഡ് ടെക് കമ്പനിയാണ് പരിപാടിയുടെ അസ്സോസിയേറ്റ് സ്പോൺസർ.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…