Sunday, September 27, 2026

ഭക്ഷണവും സംഗീതവും ആഘോഷവുമായി തലസ്ഥാനത്ത് ‘ഫ്‌ളീ മാര്‍ക്കറ്റ്’

തിരുവനന്തപുരം: ഭക്ഷണപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ വിരുന്നൊരുക്കാന്‍ തലസ്ഥാനത്ത് ഫ്‌ളീ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26,27, 28 തീയതികളില്‍ തൈക്കാട് പൊലീസ് ഗ്രൗണ്ടിലാണ് ‘സമ്മര്‍ 19’ എന്ന പേരില്‍ ഫ്‌ളീ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്.

രുചിവൈവിധ്യങ്ങള്‍ പകരുന്ന വിഭവങ്ങള്‍ക്കൊപ്പം സംഗീതം, ഷോപ്പിംഗ്, മാജിക് ഷോ. ലൈവ് പെര്‍ഫോമന്‍സുകള്‍ എന്നിവയെല്ലാം അടങ്ങിയതായിരിക്കും ഫ്‌ളീ മാര്‍ക്കറ്റ്. പ്രമുഖ റെസ്‌റ്റോറന്റുകളില്‍ നിന്നും, വീടുകളില്‍ നിന്നുമാണ് ഫ്‌ളീ മാര്‍ക്കറ്റിലേക്കുള്ള വിഭവങ്ങളെത്തിക്കുന്നത്. ഭക്ഷണം കഴിക്കുക മാത്രമല്ല, ആവശ്യാനുസരണം വാങ്ങിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഇതിനോടൊപ്പം 26ന് ‘തകര’ ബാന്‍ഡിന്റെ ലൈവ് ഷോ, 27ന് ജോബ് കുര്യനും സംഘവും അവതരിപ്പിക്കുന്ന ഷോ, 28ന് ‘അമൃതം ഗമയ്’ തുടങ്ങിയ പരിപാടികളും നടക്കും. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളാണ് സംഘാടകര്‍ ഇവിടെ ഒരുക്കുന്നത്. ആര്‍ടെക്ക് റിലേറ്റേഴ്സ് ആണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാര്‍. പ്രമുഖ ഫുഡ് ടെക് കമ്പനിയാണ് പരിപാടിയുടെ അസ്സോസിയേറ്റ് സ്പോൺസർ.

Related Articles

Latest Articles