കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. തിങ്കളാഴ്ച രാത്രി 11നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്.
വിമാനം പുറപ്പെടില്ലെന്ന് അറിഞ്ഞതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 10.30നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പകരം യാത്ര ഒരുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

