dilli
ദില്ലി : കനത്ത മഴയിൽ മുങ്ങി രാജ്യതലസ്ഥാനം. ശക്തമായ ഇടി മിന്നിലോടുകൂടി ശനിയാഴ്ച്ച മുതൽ ആരംഭിച്ച മഴയിൽ നഗരനിരത്തുകൾ തടാകങ്ങളായി. ദില്ലി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ – 3ലേക്കു വെള്ളം ഇരച്ചുകയറിയതോടെ വിമാന സർവീസുകൾ റദ്ദാക്കി. ഇതോടെ ദില്ലിയിലേക്കുള്ള 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായിരുന്നു വെള്ളക്കെട്ട്. ടെർമിനലിനു മുന്നിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നെങ്കിലും അരമണിക്കൂറിനുള്ളിൽ വെള്ളം ഒഴുക്കിക്കളഞ്ഞതായി അധികൃതർ പറഞ്ഞു.
ശനിയാഴ്ച്ച പുലർച്ചെ തുടങ്ങിയ തോരാമഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞ് ഒട്ടേറെ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. മിന്നല്‍ പ്രളയത്തില്‍ അടിപ്പാതയില്‍ കുടുങ്ങിയ സ്വകാര്യ ബസിലെ 40 യാത്രക്കാരെയും വെള്ളക്കെട്ടില്‍ പെട്ട വാനില്‍ നിന്നു 18 പേരെയും അഗ്‌നിശമനസേന രക്ഷിച്ചു.
കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ദില്ലിയില്‍ ഇക്കുറി ലഭിച്ചത് 1,136.6 മില്ലീ മീറ്റർ മഴയാണെന്നും കഴിഞ്ഞ 46 വര്‍ഷത്തിനിടെ ലഭിച്ച റെക്കോര്‍ഡ് മഴയാണിതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…