Friday, January 2, 2026

പ്രളയ സെസ് നവോത്ഥാന ധനസമാഹരണ പദ്ധതി; ഐസക്കിനെ പരിഹസിച്ച് ജയശങ്കര്‍

തിരുവനന്തപുരം: പ്രളയം അതിജീവിച്ച കേരള ജനതയ്ക്ക് മേല്‍ പ്രളയസെസ് കൊണ്ടുവന്ന് ദ്രോഹിച്ച സര്‍ക്കാര്‍ നടപടിയെ കണക്കറ്റ് പരിഹസിച്ച് രാഷ്ട്രീയ വിമര്‍ശകന്‍ അഡ്വക്കറ്റ് എ ജയശങ്കര്‍ രംഗത്ത്. സാലറിചലഞ്ചിനും മസാലബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതിയാണ് പ്രളയസെസ് എന്ന് പറഞ്ഞാണ് ജയശങ്കറിന്‍റെ എഫ് ബി പോസ്റ്റ് തുടങ്ങുന്നത്.

928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതല്‍ നല്‍കി പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ ജനങ്ങളെ പങ്കാളിയാക്കുന്നതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് പ്രതീക്ഷിക്കുന്ന അധികവരുമാനം 600 കോടിയാണെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ഈ 600 കോടി കിട്ടിയിട്ട് വേണം മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്താനും എം എല്‍ എ മാരുടെ അലവന്‍സ് കൂട്ടാനും പി എസ് സി ചെയര്‍മാന്‍റെ ഭാര്യയ്ക്കും ടി.എ,ഡി.എ കൊടുക്കാനുമെന്നും പരിഹാസമുണ്ട്. എല്ലാവരും സഹകരിക്കണമെന്നും മുണ്ടു മുറുക്കിയുടുക്കണമെന്നും പറഞ്ഞാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related Articles

Latest Articles