തിരുവനന്തപുരം- പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണം ഇനിയും പൂര്‍ത്തിയായില്ല. പതിനയ്യായിരത്തോളം പേര്‍ക്കാണ് പണം ലഭിക്കാനുള്ളത്. ഇവരുടെ അര്‍ഹതാ പരിശോധന നടന്നുവരുന്നതേയുള്ളൂ എന്നാണ് റവന്യൂ വകുപ്പിന്‍റെ ഭാഷ്യം. ഓണത്തിന് മുന്‍പ് എല്ലാവക്കും സഹായം നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ഓഗസ്റ്റിലെ പ്രളയം തകര്‍ത്ത പ്രദേശങ്ങളിലെ പതിനയ്യായിരം കുടുംബങ്ങള്‍ക്കാണ് ഇനിയും അടിയന്തര ധനസഹായം കിട്ടാനുള്ളത്. ഓണത്തിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇവരുടെ വിശദാംശങ്ങള്‍ സംബന്ധിച്ച പരിശോധന പൂര്‍ത്തിയായില്ല. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും നേരിട്ടെത്തിയാണ് ഓരോപ്രദേശത്തെയും പ്രളയബാധിതരെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍നേരിട്ട നാശനഷ്ടങ്ങളുടെ കണക്കെടുക്കും.
രേഖകളുണ്ടെങ്കില്‍ അവയുടെ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇങ്ങനെയാണ് അടിയന്തര ധനസഹായത്തിനുള്ള അര്‍ഹത ഉറപ്പിക്കുന്നത്. ഇത് വരെ 1,01,168 പേര്‍ക്കാണ് പതിനായിരം രൂപവെച്ച് നല്‍കിയത്. ഏറ്റവും കൂടുതല്‍ പ്രളയബാധിതരുള്ള ജില്ലകള്‍ കോഴിക്കോടും മലപ്പുറവുമാണ്. കോഴിക്കോട് 19,043 പേര്‍ക്കും മലപ്പുറത്ത് 17,155 പേര്‍ക്കും സഹായം നല്‍കി. വിവിധ ജില്ലകളിലായി കിട്ടിയ 15,000 അപേക്ഷകളിലുള്ള പരിശോധനയാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്.
കാലതാമസമുണ്ടായെങ്കിലും 2018ലെ പ്രളയത്തിന് ശേഷമുള്ള സഹായവിതരണത്തെക്കാളും മെച്ചമായ രീതിയിലാണ് ഇത്തവണ പിന്‍തുടരുന്നതെന്നാണ് ഉദ്യേഗസ്ഥരുടെ അഭിപ്രായം. 2018 ല്‍ മൊബൈല്‍ ആപ്പ് വഴിയുള്ള പരിശോധനയും കണക്കെടുപ്പും വലിയ പരാതിക്കിടയാക്കിയിരുന്നു. ആ വര്‍ഷം ഇതുവരെ നൂറ്റിയൊന്ന് കോടി രൂപയാണ് ധനസഹായമായി നല്‍കിയിട്ടുള്ളത്. പരിശോധന പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും എന്ന് സഹായം എത്തിക്കാനാവുമെന്ന് റവന്യൂ, പഞ്ചായത്ത് വകുപ്പുകള്‍ ഉറപ്പ് പറയുന്നില്ല.
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…