Categories: Kerala

അയ്യപ്പ വിശ്വാസികളോട് ആഹ്വാനവുമായി കേരള ക്ഷേത്ര സംരക്ഷണ സമിതി ; ‘മണ്ഡലകാലത്ത് എല്ലാ വിശ്വാസികളും വ്രതമെടുക്കണം’

കൊച്ചി: മണ്ഡലകാലത്ത് 41 ദിവസവും വ്രതമനുഷ്ഠിച്ച് അയ്യപ്പ ആരാധന നടത്താന്‍ കേരളത്തിലെ വിശ്വാസികളോട് കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തക സമ്മേളനം ആഹ്വാനം ചെയ്തു. രണ്ടു ദിവസത്തെ സംസ്ഥാന സമ്മേളനത്തിന് എളമക്കര ഭാസ്കരീയത്തില്‍ തുടക്കമായി. കേന്ദ്രമന്ത്രി പ്രതാപ്ചന്ദ്ര സാരംഗി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശബരിമലയ്ക്ക് കെട്ടുനിറച്ചു പോകുന്നവര്‍ മാത്രമല്ല, ആബാലവൃദ്ധം വിശ്വാസികളും വ്രതംനോറ്റ് അയ്യപ്പധര്‍മവും വിശ്വാസവും അനുഷ്ഠിക്കണം, പാലിക്കണം. പ്രമേയം തുടര്‍ന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. പി.എം. ഗോപി അവതരിപ്പിച്ചു. സി.കെ. കുഞ്ഞ് പിന്താങ്ങി. പ്രതിനിധി സമ്മേളനം സമിതി രക്ഷാധികാരി ആചാര്യ എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. കൃഷ്ണവര്‍മ രാജ, ഡോ. കരുമാത്ര വിജയന്‍ തന്ത്രി, വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്‍, രക്ഷാധികാരി കദംബന്‍ നമ്പൂതിരിപ്പാട്, ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി, സംഘടനാ സെക്രട്ടറി ടി.യു. മോഹന്‍, സംസ്ഥാന സെക്രട്ടറി എ.പി. ഭരത്കുമാര്‍, ഉണ്ണിക്കൃഷ്ണന്‍ കോലേഴി സംസാരിച്ചു.

സംഘടനാ ദൃഢീകരണം, ഭാവി പരിപാടികള്‍, ഹൈന്ദവര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. പ്രതിനിധി സമ്മേളന സമാപനത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു. നാലായിരത്തിലേറെ സമിതി ഘടകങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3182 എണ്ണം രജിസ്റ്റര്‍ ചെയ്തവയാണ്. സമിതി നേരിട്ട് നടത്തുന്ന 517 ക്ഷേത്രങ്ങളുണ്ട്. സമ്മേളനത്തില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, എസ്.ജെ.ആര്‍. കുമാര്‍ എന്നിവര്‍ സംസാരിച്ചു.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

3 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

3 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

4 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

5 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

5 hours ago