തൃശ്ശൂരിൽ ചാറ്റൽ മഴയ്‌ക്കൊപ്പം പെയ്തിറങ്ങി പത മഴയും . അമ്മാടം, കോടന്നൂർ എന്നിവിടങ്ങളിലാണ് പത മഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ഉണ്ടാക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
നിലവിൽ ഫാക്ടറികളൊന്നും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നില്ല. ആയതിനാൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.

