ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ മരണം 26 ആയി. ഒഡിഷയില്‍ മരണം പന്ത്രണ്ടായി ഉയര്‍ന്നു. ബംഗ്ലാദേശില്‍ 14 പേര്‍ മരിച്ചു. 63 പേര്‍ക്കു പരുക്കേറ്റു. 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം, ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. അത് ബംഗാളില്‍ വലിയ നാശനഷ്ടമുണ്ടാക്കിയില്ല. കനത്ത മഴയും മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുമാണ് ബംഗാളിന്റെ തീരദേശ ജില്ലകളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടത്.
മണിക്കൂറില്‍ 70 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍സംസ്ഥാനങ്ങളില്‍ വ്യാപകമായി മഴ ലഭിക്കും. കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം തുറന്നു. റെയില്‍ ഗതാഗതം പൂര്‍ണ്ണമായി പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.
ഒഡിഷയിലുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. വരുന്ന ആറു മണിക്കൂറില്‍ ഫോനിയുടെ ശക്തി വീണ്ടും കുറയുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഫോനി തകര്‍ത്തെറിഞ്ഞ ഒഡിഷയില്‍ ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്താണ് ചുഴലിക്കാറ്റ് കടന്നുപോയത്. ഇന്നലെ അടച്ച ഭുവനേശ്വര്‍ വിമാനത്താവളം തുറന്നു. പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡിഷ സന്ദര്‍ശിക്കും
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…